പാലക്കാട്: പാലക്കാട് ആലത്തൂർ പാടൂരിന് സമീപം സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരണപ്പെട്ടു. പുതുക്കോട് തിരുവട പൊറ്റ ഹക്കിമിൻ്റെ മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9:30 ഓടെയുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു.

ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ പാടൂരിന് സമീപം വെച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഇതേത്തുടർന്ന് എതിർദിശയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിക്കടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽപ്പെട്ട ഇരുവരെയും ഉടൻതന്നെ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനസിന്റെ ജീവൻ രക്ഷിക്കാനായില്ല. ആലത്തൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.