ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കര്‍ സയ്യാൻ ആണ് മരിച്ചത്. ബെംഗളൂരു വര്‍ത്തൂര്‍ പോലീസ് സ്റ്റേഷനു സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്. സയ്യാന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.

തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരണത്തിന് കീഴടങ്ങി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഈയിടെയാണ് സയ്യാൻ ജോലിക്ക് കയറിയത്.