- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളമുണ്ടയിൽ നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്
വെള്ളമുണ്ട: നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. വെള്ളമുണ്ട പുളിഞ്ഞാൽ റോഡിലാണ് അപകടമുണ്ടായത്. കാഞ്ഞായി മമ്മൂട്ടിയുടെ വീടിന്റെ മുറ്റത്തേക്ക് ഏകദേശം 20 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്നത് മക്കിയാട് ഭാഗത്തെ തേയിലത്തോട്ടത്തിലെ ഇതരസംസ്ഥാന തൊഴിലാളികളാണ്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടങ്ങൾക്ക് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡരികിലെ താഴ്ചയുള്ള ഭാഗങ്ങളിൽ അരിക് ഭിത്തി റോഡിനേക്കാൾ താഴ്ത്തി നിർമ്മിച്ചതും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. റോഡിന്റെ ഇത്തരം അശാസ്ത്രീയ നിർമാണ രീതികൾ സമീപകാലത്ത് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.