- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷ്ണഗിരിയിൽ കാർ ട്രക്കിന് പിന്നിലിടിച്ച് അപകടം; ഉപരി പഠനാവശ്യങ്ങൾക്ക് പോയ അടൂർ മണ്ണടി സ്വദേശികൾ മരിച്ചു

X
അടൂർ: തമിഴ്‌നാട്-കർണാടക അതിർത്തിയിൽ കാർ ട്രക്കിന് പിന്നിലിടിച്ച് മണ്ണടി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. മണ്ണടി സായൂജ്യത്തിൽ വിമുക്ത ഭടൻ സുരേഷ്-ബിന്ദു ദമ്പതികളുടെ മകൻ സന്ദീപ് (25), ബാവ മൻസിലിൽ റഷീദിന്റെ മകൻ അമാൻ (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൃഷ്ണഗിരിയിലാണ് അപകടം നടന്നത്. സന്ദീപിന്റേതാണ് അപകടത്തിൽപ്പെട്ട കാർ. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന കരുതുന്നു.
അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ശാസതാംകോട്ട, പറക്കോട്, തിരുവനന്തപുരം സ്വദേശികളായ മൂന്നു യുവാക്കൾ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. മണ്ണടി താഴത്ത് നിന്നും ബംഗളൂരുവിലേക്ക് ഉപരിപഠനാവശ്യത്തിനായി പോയതായിരുന്നു നാൽവർ സംഘം. മണ്ണടി വേലുത്തമ്പി ക്ലബിന്റെ സജീവ പ്രവർത്തകരായിരുന്നു ഇരുവരും. അപകടത്തിൽ കാർ പൂർണമായും തകർന്നു.
Next Story


