- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴപ്പിലങ്ങാട് ട്രെയിലറിന്റെ പിറകിൽ ലോറി ഇടിച്ച് അപകടം; വയനാട് സ്വദേശി മരിച്ചു
കണ്ണൂർ:മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു.കോഴിക്കോട് നിന്നും വരുന്ന പാർസൽ ലോറിയിലെ ജീവനക്കാരൻ വയനാട് പടിഞ്ഞാറത്തല പന്തിപൊയിൽ സ്വദേശി സുബൈർ (49) ആണ് മരിച്ചത്.വാഹനം ഓടിച്ച ഡ്രൈവർ ജാബിർ(40) നും അപകടത്തിൽ പരിക്കേറ്റു.
കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ട്രെയിലറിന് പിന്നാലെ അതേ ഭാഗത്ത് നിന്നും വന്ന പാർസൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.വ്യാഴാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം.അപകട വിവരം അറിഞ്ഞ ഉടനെ എടക്കാട് പൊലീസും തലശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഒരു വശം പൂർണമായും തകർന്നു.ഡ്രൈവറുടെ സീറ്റിന് ഇടത് ഭാഗം ഇരുന്ന സുബൈർ ലോറിയിൽ കുടുങ്ങിപ്പോയിരുന്നു.രക്ഷാപ്രവർത്തകർ കാബിൻ തകർത്താണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്.ഉടനെ ചാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




