- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: ചൊക്ളിക്കടുത്ത മത്തിപ്പറമ്പിൽ വച്ച് സ്‌കൂട്ടർ യാത്രികയായ യുവതി ചരക്ക് ലോറിയിടിച്ച് മരിച്ചു. വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് ദാരുണമായി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം. മകളുടെ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ സേട്ടുമുക്ക് ഭാഗത്തു നിന്നും വരികയായിരുന്ന ചരക്ക് ലോറി സ്‌ക്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു.
സ്‌കൂട്ടറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ചരക്ക് ലോറി സമീപത്തെ വീട്ടുമതിലിനും വൈദ്യുതി തൂണിലും ചെന്നിടിച്ചാണ് നിന്നത്. ഗുരുതരമായി പരുക്കേറ്റ താഹിറയെ നാട്ടുകാർ തലശേരിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം നാളെ ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടക്കും.
മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിലെ മുഹമ്മദിന്റെയും , സൈനബയുടെയും മകളാണ്. ഭർത്താവ്: ഫൈസൽ (ഒമാൻ) മക്കൾ : ഫിദ, ഫർഹാൻ, ഫൈസാൻ സഹോദരങ്ങൾ: ഹാരിസ് (ഖത്തർ), സിദ്ദീഖ്




