- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി. തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായത്. ഇന്ന് രാവിലെ 10.40ന് കണ്ണൂർ നഗരത്തിലെ തെക്കിബസാറിലാണ് അപകടമുണ്ടായത്. ചെറുകുന്നിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന റഫാൻ മോൻ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ റോഡരികിലെ രണ്ടു കടകൾ ഭാഗികമായി തകർന്നുു. കടയുടെ സമീപത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തമൊഴിവായത്. റോഡരികിലെ വർക്ക് ഷോപ്പിൽ നിർത്തിയിട്ട പത്തോളം ബൈക്കുകളും ബസിടിച്ചു തകർന്നു. കണ്ണൂർ ടൗൺ പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Next Story




