- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ഇടപ്പള്ളി ബാലകൃഷ്ണൻ റോഡിൽ നേരിയക്കൽ സാജന്റെ ഭാര്യ ബീന (54) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകൾ ജിബിനയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴിന് ഇടപ്പള്ളി പള്ളിക്കു മുന്നിലായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഫോർട്ടുകൊച്ചി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബാദുഷ ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്.
Next Story




