കോഴിക്കോട്: മുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. മുക്കം മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്.

ആർഇസി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിധിൻ. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തൃക്കുടമണ്ണ കടവിലായിരുന്നു അപകടം. സ്‌കൂൾ വിട്ട ശേഷം നിധിനും മറ്റു രണ്ട് വിദ്യാർത്ഥികളും ഇവിടെ കുളിക്കാൻ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.