- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി; വാഹനം ലോഡ് സഹിതം ദേഹത്ത് വീണ് യുവാവ് മരിച്ചു; പൊൻകുന്നത്ത് അപകടത്തിൽ പെട്ടത് ഓട്ടോ തൊഴിലാളി
പൊൻകുന്നം: ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി വാഹനം ലോഡ് സഹിതം ദേഹത്ത് വീണ് യുവാവ് മരിച്ചു. ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുൽ ഖാദറിന്റെ മകൻ അഫ്സൽ (24) ആണ് മരിച്ചത്. പച്ചക്കറി കയറ്റി തിരികെ വരുമ്പോൾ കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയിൽ വൈദ്യുതി ഭവന്റെ സമീപത്ത് വച്ച് രാവിലെ 8.30 ഓടെയായിരുന്നു അപകടം.
മധുരയിൽ നിന്ന് പച്ചക്കറി കയറ്റി തിരികെ പൊൻകുന്നത്തെ പച്ചക്കറി കടയിലേയ്ക്ക് വരികയായിരുന്നു. പഞ്ചറായ ടയർ മാറുന്നതിനായി വെച്ച ജാക്കി തെന്നിമാറി വാഹനം പച്ചക്കറി സഹിതം അഫ്സലിന്റെ ശരീരത്തിലേക്ക് വീണു. അഫ്സൽ വാഹത്തിനടിയിൽപ്പെടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തി വാഹനം ഉയർത്തിയാണ് അഫ്സലിനെ പുറത്തെടുത്ത്. ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോ റിക്ഷാ തൊഴിലാളി കൂടിയാണ് അഫ്സൽ. അവിവാഹിതനാണ്.




