കണ്ണൂർ: ഇരിട്ടി-മട്ടന്നൂർ റോഡിലെ സ്ഥിരം അപകടമേഖലയായ കെ. എസ്. ടി. പി. റോഡിലെ പുന്നാട് കുന്നിൻകീഴിൽ കാർ രണ്ട് ഇരുചക്രവാഹനങ്ങളിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ആറളം സ്വദേശി സമീർ (23), ചക്കരക്കല്ല് സ്വദേശി രാഗേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന വടകര സ്വദേശികൾ സഞ്ചരിച്ച കാർ അതേ ദിശയിലേക്ക് പോകുന്ന രണ്ട് ഇരുചക്രവാഹനങ്ങളിലാണ് ഇടിച്ചത്. അപകടത്തിനിടയിൽ ഒരു ഇരുചക്രവാഹന യാത്രക്കാരൻ റോഡരികിലെ വീടിന്റെവലിയ ഗേറ്റും കടന്ന് മുറ്റത്തേക്ക് തെറിച്ചുവീഴുകയായിരുന്നു