മയ്യിൽ: നെരുവമ്പ്രം അതിയടം പാലോട്ട് കാവിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ വയലിലെക്ക് മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് വളവിൽ വച്ചാണ് അപകടമുണ്ടായത്.

അതിയിടത്തെ മെക്കാനിക്കൽ എൻജിനീയറായ ആദിത്യൻ (25) അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ഗ്ലാസ് പൊളിച്ചാണ് പുറത്തു കടക്കാനായത്. പാലോട്ടുകാവ് റോഡ് റോഡ് ഇടുങ്ങിയതും, വീതി കുറഞ്ഞതുമായതാണ് അപകടത്തിന് കാരണമായത്. റോഡിന് പാർശ്വഭിത്തിയും സംരക്ഷണ വേലി നിർമ്മിക്കണമെന്ന ആവശ്യത്തിന് നിർമ്മാണ സമയത്ത് തന്നെ ആവശ്യമുയർന്നെങ്കിലും അശാസത്രിയമായ റോഡ് നിർമ്മാണത്തിൽ നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ നടന്നുവരുന്നതെന്നും നാട്ടുകാർ ആരോപിച്ചു.