മലപ്പുറം: മലപ്പുറത്ത് വള്ളം മറിഞ്ഞ് രണ്ടു മരണം. റുഖിയ, സൈന എന്നിവരാണ് മരിച്ചത്. പുറത്തൂർ പുതുപ്പള്ളി കളൂരിൽ ആണ് അപകടം. കക്ക വാരി മടങ്ങുന്നതിനിടെയായിരുന്നു ആറംഗ സംഘം അപകടത്തിൽപ്പെട്ടത്.

രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ 3 കിലോമീറ്റർ അകലെയാണ് അപകടം.