- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ നിന്ന് വീണ് മലയാളി മാധ്യമ പ്രവർത്തകന് ഗുരുതര പരിക്ക്; അപകടത്തിൽ പെട്ടത് കൈരളി ന്യൂസ് ചാനൽ റിപ്പോർട്ടർ സിദ്ധാർത്ഥ് ഭട്ടതിരി; അപകടം സൂറത്തിൽ വച്ച്
ന്യൂഡൽഹി: ട്രെയിനിൽ നിന്ന് വീണ് മാധ്യമ പ്രവർത്തകന് ഗുരുതര പരുക്ക്. കൈരളി ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ സിദ്ധാർത്ഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
സൂറത്തിൽ വച്ചാണ് സിദ്ധാർത്ഥ് ട്രെയിനിൽ നിന്ന് വീണത്. നാട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് വിവരം.
സൂറത്തിലെ മഹാവീർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ ഇരുകാലുകളും അറ്റുപോയിട്ടുണ്ട്.
Next Story




