- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർമാരായ നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു; ഓട്ടോ റിക്ഷയെയും വഴിയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു; അഞ്ചു പേർക്ക് പരുക്ക്; സംഭവം പന്തളത്ത്
പന്തളം: നവദമ്പതികളായ ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരെയും ഓട്ടോറിക്ഷയിലും ഇടിച്ച് അഞ്ചുപേർക്ക് പരുക്ക്. ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലം വെസ്റ്റ് കല്ലട വിളത്തറ വലിയ പാടം ഊരാളിശേരിയിൽ കെ.കെ.സാബു (47), വഴിയാത്രക്കാരായ താമരക്കുളം കുമ്പശേരിയിൽ ദേവരാജൻ (51), ചാരുംമൂട് സ്വദേശി സുനിൽ (45), കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം തെള്ളകം പെരിങ്ങാട്ട് വീട്ടിൽ ഡോ. കിറ്റി ജോസഫ് കുരുവിള (30),ഭാര്യ എലിസബത്ത് ജോൺ (28) എന്നിവർക്കാണ് പരുക്കേറ്റത്. ടെമ്പോ ട്രാവലറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് കാർ നിയന്ത്രണം വിട്ടത്.
പരുക്ക് ഗുരുതരമായ ഓട്ടോറിക്ഷ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ അടൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം.സി റോഡിൽ കുരമ്പാല അമൃത സ്കൂൾ ജങ്ഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം. അടൂരിൽ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്ന അടൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷയും കോട്ടയത്ത് നിന്നും കൊട്ടാരക്കരയിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു ഡോക്ടർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ചയാണ് ഡോ. കിറ്റി ജോസഫ് കുരുവിളയും എലിസബത്ത് ജോണും വിവാഹിതരായത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്