അടൂർ: സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. തെറിച്ചു കനാലിൽ വീണ സ്‌കൂട്ടർ യാത്രികനെ കാണാതായി. മണക്കാല ജനശക്തി നഗറിൽ വൈകിട്ട് നാലരയോടെയാണ് സംഭവം. മണക്കാല, ജനശക്തി സർവോദയം അനിൽ ഭവനത്തിൽ അനിലിനെയാണ് കാണാതായത്. മണക്കാല പോളിടെക്നിക് കോളജിലെ കാന്റീൻ നടത്തിപ്പുകാരനാണ്.

സ്‌കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടർ  നിയന്ത്രണം വിട്ടു കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് സാക്ഷികൾ പറയുന്നു. ശക്തമായ ഒഴുക്കു കാരണം അനിലിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അടൂർ ഫയർഫോഴ്സും സ്‌കൂബ ടീമും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.