അടൂർ: വേനൽമഴയ്ക്ക് മുന്നോടിയായുണ്ടായ കനത്തകാറ്റിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികൻ മരിച്ചു. നെല്ലിമുകൾ ആഷാലയത്തിൽ കെ. മോഹനന്റെ മകൻ മനു (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

മനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് ചൂരക്കോട് കളിത്തട്ടിന് സമീപം കൂറ്റൻ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു.

അടൂർ കച്ചേരിചന്തയുടെ വൺവേ തീരുന്ന ഭാഗത്ത് നിന്ന് പുളിവാക മരവും കാറ്റത്ത് ഒടിഞ്ഞു വീണു. നാശനഷ്ടം ഇല്ല.