- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ: ബൈക്ക് യാത്രക്കിടെ തലകറങ്ങി റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചിറ്റാരിക്കാൽ കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്രാക്കുന്നേൽ ഒ.ടി.എം.ചാക്കോ- ലാലി ദമ്പതികളുടെ മകൻ റോബിൻ ടി. ചാക്കോ (28) യാണ്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ചെറുപുഴ ഭാഗത്തുനിന്നും ചിറ്റാരിക്കാലിലേക്ക് കെ.എൽ. 59. പി. 3149 നമ്പർ ബൈക്കിൽ പോകുന്നതിനിടെ കുളിനീർ ജംഗ്ഷനിലെത്തിയപ്പോൾ റോബിൻ തലകറങ്ങി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ചിറ്റാരിക്കാലിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന റോബിൻ ഇന്നലെ രാത്രി 10 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ലിബിൻ, ഷെറിൻ. ചിറ്റാരിക്കാൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
ആവണി ഗോപാല്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്