- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മച്ചിന് മുകളിൽ കയറിയത് ചത്ത പൂച്ചയെ എടുത്തു കളയാൻ; ഏണിയിൽ നിന്ന് കാൽ വഴുതി തലയിടിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു
പന്തളം: ചത്ത പൂച്ചയെ നീക്കാൻ കയറിയ മധ്യവയസ്‌കൻ മച്ചിന് മുകളിൽ നിന്ന് വീണ് മരിച്ചു. ചേരിക്കൽ ഓതുകടവിൽ പൂമംഗലത്ത് വീട്ടിൽ ടി.എസ്. പ്രസാദ് (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മാങ്ങാലമുകടിയിൽ സുകുമാരന്റെ ഉടമസ്ഥതയിലുള്ള മുകടിയിൽ തുണ്ടിൽ വീട്ടിലാണ് അപകടം നടന്നത്.
വീടിന്റെ മച്ചിനുമുകളിൽ പൂച്ച ചത്തിരിക്കുന്നതായി ഇവിടെ വാടകയ്ക്കു താമസിക്കുന്ന സോമൻ അറിയിച്ചതനുസരിച്ചയാണ് പ്രസാദ് എത്തിയത്. പൂച്ചയെ എടുത്തു കളയാൻ ശ്രമിക്കുന്നതിനിടയിൽ ഏണിയിൽ നിന്നും കാൽ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രസാദിനെപന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുംബൈയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രസാദ് സകുടുംബം മുംബൈയിലായിരുന്നു താമസം. രണ്ടാഴ്ച മുൻപ് സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ പ്രസാദും കുടുംബവും തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.
ചെങ്ങന്നൂർ ഗവ: ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വത്സലയാണ് മാതാവ്. ഭാര്യ: ജയശ്രീ. മക്കൾ: ആദിത്യ ശ്രീ പ്രസാദ്, ആസ്താ ശ്രീ പ്രസാദ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്