പന്തളം: സ്‌കൂട്ടറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. ടെമ്പോ ഡ്രൈവർ കുളനട മാന്തുക കൊറ്റിനാട്ടേത്ത് ബിനുഭവനിൽ കുര്യൻ വർഗീസാണ് (ബാബു 65) മരിച്ചത്. കഴിഞ്ഞ മാസം ഒൻപതിന് രാവിലെ ആറു മണിയോടെയാണ് അപകടം. മാന്തുക പെട്രോൾ പമ്പിന് സമീപം എം.സി.റോഡ് സൈഡിൽക്കൂടി നടക്കുമ്പോൾ പിന്നിൽ നിന്നെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരുക്കേറ്റതിനെത്തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ചത്. ഭാര്യ: കുഞ്ഞു മോൾ. മക്കൾ: ബിനു, ബിബിൻ. മരുമക്കൾ: നിഷ, ആൽബി. സംസ്‌കാരം ഞായറാഴ്ച ഒന്നിന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മാന്തുക സെന്റ്തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.