- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണാനെ പിടിക്കാൻ വീടിന്റെ ടെറസിൽ കയറി; പാരപ്പറ്റ് തകർന്ന് വീണ് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കോന്നി: അണ്ണാനെ പിടിക്കാൻ വീടിന്റെ ടെറസിൽ കയറിയ നാലാം ക്ലാസുകാരൻ പാരപ്പറ്റ് തകർന്ന് വീണു മരിച്ചു. തേക്കുതോട് താഴെ പറക്കുളം പുന്നമൂട്ടിൽ രാജേഷിന്റെ മകൻ വിഷ്ണു (10) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ സമീപത്തുള്ള പഴയ വീടിന്റെ മുകളിൽ കയറി അണ്ണാനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ടെറസിന്റെ പാരപ്പറ്റ് ഇടിഞ്ഞ് താഴെ വീഴുകയായിരുന്നു.
താഴെ വീണ വിഷ്ണുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. തേക്കുതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛനും അമ്മയും തൊഴിലുറപ്പ് പണിക്ക് പോയിരിക്കുകയായിരുന്നു. ബിന്ദുവാണ് മാതാവ്. വിദ്യ, വിപിൻരാജ് എന്നിവർ സഹോദരങ്ങളാണ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story