കണ്ണൂർ: കണ്ണൂർ- കൂത്തുപറമ്പ് റോഡിലെ ചാലക്കുന്ന് ഇറക്കത്തിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മാനന്തവാടി കപ്പാട്ട് മലയിലെ നാണുവിന്റെ മകൻ അഖിലേഷാണ് മരിച്ചത്. ഞായറാഴ്‌ച്ച രാവിലെയാണ് അപകടമുണ്ടായത്.

ബൈക്ക് നിയന്ത്രണം വിട്ടു റോഡിലേക്ക് വീണ അഖിലേഷിനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി. കണ്ണൂരിൽ നിന്നും മാനന്തവാടിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നല്ലമഴയുള്ള സമയത്താണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു.