തളിപറമ്പ്: തളിപറമ്പിനടുത്തെ കക്കറയിൽ സ്വകാര്യബസിടിച്ചു ഗുരുതരമായി പരുക്കേറ്റ വയോധികയായ വീട്ടമ്മ ചികിത്സയ്ക്കിടെ മരണമടഞ്ഞു. എരമം- കുറ്റൂർ കക്കറ ചേപ്പാത്തോട്ടെ പടിഞ്ഞാറെ വീട്ടിൽ പി.വി രുഗ്മിണി(68)യാണ് മരിച്ചത്. ഞായറാഴ്‌ച്ച രാവിലെ പത്തരയ്ക്ക് കക്കറയിലായിരുന്നു അപകടം.

കടൂക്കാരത്തേക്ക് പോകാൻ ശ്രീനിധി ബസിൽ കയറാൻ ശ്രമിക്കവെ ബസ് തട്ടിപരുക്കേറ്റ രുഗ്മിണിയെ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേങ്ങയിൽ കണ്ണന്റെ ഭാര്യയാണ്. മക്കൾ: സുരേഷ്, രാജേഷ്, സുമ. മരുമക്കൾ: പ്രീയ, സന്ധ്യ, ഹരീഷ്. സംസ്‌കാരം തിങ്കളാഴ്‌ച്ച വൈകുന്നേരം കക്കറ പൊതുശ്മശാനത്തിൽ നടക്കും. സ്വകാര്യബസ് ഡ്രൈവർക്കെതിരെ പൊലിസ്‌കേസെടുത്തിട്ടുണ്ട്.