കൊട്ടാരക്കര: ബലി തർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോയ അമ്മ കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തൻവീട്ടിൽ ഉഷ(50)ആണ് മരിച്ചത്. മകൻ രാജേഷിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കലയപുരത്ത് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം. ബലി തർപ്പണത്തിന് കുളക്കടവിലേക്ക് പോകുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.