കണ്ണൂർ: പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ചു തന്നെ ആദിൽ മരിച്ചു.
അതേസമയം, ആദിലിന്റെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റു. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്.