തിരുവനന്തപുരം: പൊന്മുടി രണ്ടാം വളവിൽ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് നാലടി താഴ്ചയിലേക്ക് വീണു. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വെങ്ങാനൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ചയായതിനാൽ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്. അതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. നേരത്തെ കാറ്റത്ത് മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിലേക്ക് വീണ് ഒരു മണിക്കൂറോളം നേരം വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു