തലശേരി: തലശേരിനങ്ങാറത്ത് പീടികയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഓവുചാലിലേക്ക് ഇറങ്ങി അപകടമുണ്ടായി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിൽ സാരമായി പരുക്കേറ്റ ശിശിര(25), അനാമിക(18) എന്നിവരെഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.