- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ പിക്കപ്പ് വാൻ മറിഞ്ഞ് റോഡിലൂടെ ഉരഞ്ഞു നീങ്ങി; ഡ്രൈവറുടെ ഇടതു ചെവി പൂർണമായും നഷ്ടപ്പെട്ടു; സംഭവം അടൂരിൽ
അടൂർ: കനത്ത മഴയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാൻ റോഡിലൂടെ ഉരഞ്ഞു നീങ്ങിയതിനെ തുടർന്ന് ഡ്രൈവറുടെ ഇടതു ചെവി നഷ്ടപ്പെട്ടു. പറക്കോട് കളീക്കൽ നൗഫലി (30) നാണ് ഗുരുതരമായി പരുക്കേറ്റത്.
കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷനു കിഴക്ക് തിങ്കൾ രാവിലെ 10.30നായിരുന്നു അപകടം. ഈ സമയം കനത്ത മഴയായിരുന്നു. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ റോഡിന്റെ വലതു വശത്തേക്ക മറിയുകയും നിരങ്ങി നീങ്ങുകയും ചെയ്തു. ഡ്രൈവർക്ക് തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അടൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് സംഘം നൗഫലിനെ പുറത്തെടുത്തു. അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അസി. സ്റ്റേഷൻ ഓഫിസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ നിയാസുദീൻ, ഫയർ ഓഫിസർമാരായ രഞ്ജിത്ത്, കൃഷ്ണകുമാർ, ദിനൂപ്, സന്തോഷ്, സജാദ്, ഹോം ഗാർഡുമാരായ ഭാർഗവൻ, പ്രകാശ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്