- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് വയസുകാരൻ കണ്ടെയ്‌നർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു
തൃശൂർ: പെരിഞ്ഞനത്ത് അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഏഴ് വയസുകാരൻ കണ്ടെയ്‌നർ ലോറിക്ക് അടിയിൽപെട്ട് മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ പെരിഞ്ഞനം സെന്ററിൽ ദേശീയ പാതയിലായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കുട്ടി കണ്ടെയ്‌നറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കൂട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story




