- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; വല്ലാർപാടത്തെ അപകടത്തിൽ രണ്ടുവിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു
കൊച്ചി: മദ്യപിച്ചു ഓട്ടോ ഓടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വല്ലാർപാടം ഡിപി വേൾഡിന് മുൻവശമാണ് സംഭവം. എറണാകുളത്തു നിന്നും വന്ന സ്‌കൂൾ വിദ്യാർത്ഥികളുമായി വന്ന ഓട്ടോറിക്ഷ ഡിപി വേൾഡിന് സമീപത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സെന്റ് തേരേസസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ആണ് ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിച്ചതുകൊണ്ടാണ് അപകടമുണ്ടായതെന്നു മനസ്സിലായത്. വൈപ്പിൻ ഓച്ചൻതുരുത്ത് വലിയവീട്ടിൽ ജോയിക്കുട്ടി മകൻ 39 വയസ്സുള്ള ജോൺസൻ ആണ് അലക്ഷ്യമായ ഡ്രൈവിങ്ങിനും ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരവും അറസ്റ്റിലായത്. മുളവുകാട് എസ്‌ഐ സുനേഖ് എൻജെ, പൊലീസുകാരായ രാജേഷ്, സിബിൽ ഫാസിൽ, അരുൺ ജോഷി, സിന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. നിയമലംഘനം നടത്തുന്ന ബസ്സുകൾക്കെതിരെയും ഓട്ടോറിക്ഷകൾക്കെതിരെയും ശക്തമായ നിയമ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് ഡിസിപി ശശിധരൻ ഐപിഎസ് അറിയിച്ചു.




