- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിന് തീരാ നോവായി യുവാവിന്റെ മരണം; ഏറാമല തുരുത്തിമുക്ക് പുഴയിൽ മുങ്ങിമരിച്ച അനൂപിന് യാത്രാമൊഴി; അപകടം പുഴയിലൂടെ സുഹൃത്തുക്കൾക്കൊപ്പം നീന്തുമ്പോൾ
ന്യൂമാഹി : നാടിന് തീരാനോവായി യുവാവിന്റെ അപകട മരണം. ഏറാമല തുരുത്തിമുക്ക് പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ അനൂപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. പോസ്റ്റ്മോർട്ടത്തിന് ശേഷം തുരുത്തിമുക്കിൽ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. തുരുത്തിമുക്ക് സാരഥി ക്ലബിലെ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. നാല് സുഹൃത്തുക്കൾക്കൊപ്പം പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്ക് സമീപത്തേക്ക് നീന്തുമ്പോഴാണ് അനൂപിനെ കാണാതായത്.
നാട്ടിലെ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു അനൂപ്. ഡിവൈഎഫ്ഐ തുരുത്തി മുക്ക് മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം തന്നെ നാട്ടിലെ പ്രധാന ഫുട്ബോൾ കളിക്കാരനുമായിരുന്നു. വിവിധ ക്ലബുകൾ സംഘടിപ്പിക്കാറുള്ള ഫുട്ബോൾ ടൂർണമെന്റിലും അനൂപ് പങ്കെടുക്കാറുണ്ടായിരുന്നു.




