റാന്നി: ഓട്ടോയും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. വെച്ചൂച്ചിറ കൃഷ്ണ കൃപയിൽ സുകുമാരൻ നായർ(81) ആണ് മരിച്ചത്. വെച്ചൂച്ചിറ റോഡിൽ കുന്നത്തിനും ഇടമണ്ണിനും ഇടയിൽ സോബാർ പള്ളിപ്പടിയിലാണ് അപകടം നടന്നത്. സുകുമാരൻ നായർ സ്‌കൂട്ടറിൽ വെച്ചൂച്ചിറക്ക് പോകുന്ന വഴി എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല വെച്ചൂച്ചിറ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: രാധമ്മ വാഴപ്പള്ളിൽ. മക്കൾ: സുരേഷ്,സുജ. മരുമക്കൾ: രമ്യ,ജയൻ.