- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടോട്ടിയിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മലപ്പുറം: കൊണ്ടോട്ടിയിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മേലേ പുതുക്കാട് സ്വദേശികളായ ടി.വി. നിഹാൽ(19), അംജദ്(19) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ നീറ്റാണിമ്മൽ മേഖലയിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിലേക്ക് എതിർദിശയിൽ നിന്നെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് ഇരുവരെയും കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




