- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന ആളെ പുഴയിൽ വീണു കാണാതായി; തിരച്ചിൽ തുടരുന്നു
കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്രചെയ്തയാളെ പുഴയിൽ വീണു കാണാതായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണു യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണത്. മംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്‌പ്രസിൽ നിന്നാണ് ഇയാൾ വീണത്.
ശനിയാഴ്ച പകൽ 2.45 ഓടെയായിരുന്നു സംഭവം. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് അഗ്‌നിരക്ഷാ സേന യൂണിറ്റുകൾ എത്തി തിരച്ചിൽ ആരംഭിച്ചു.
Next Story




