- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്രയാറിൽ ബസ് അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു
തൃശൂർ: തൃപ്രയാറിൽ സ്വകാര്യ ബസിന് പിന്നിലേക്ക് മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു.
ഒല്ലൂർ തൈക്കാട്ടുശേരി സ്വദേശി കവിത, പുത്തൻപീടിക വള്ളൂർ സ്വദേശി കുട്ടൻ, സ്‌കൂൾ വിദ്യാർത്ഥികളായ പഴുവിൽ സ്വദേശിനി ഷഹന, പെരിങ്ങോട്ടുകര സ്വദേശി ദിയ എന്നിവർക്കാണ് പരിക്കേറ്റത്.
തൃപ്രയാർ പാലത്തിൽ വച്ച് ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. തൃപ്രയാർ - തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന മേരിമാത എന്ന ബസിന് പിറകിലേക്ക് ശിൽപി എന്ന ബസ് ഇടിച്ച് കയറുകയായിരുന്നു.
Next Story




