മലപ്പുറം: നിലമ്പൂരിൽ സഹോദരന്മാരുടെ മക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ റയാൻ സിദിഖ്(11), അഫ്താബ് റഹ്‌മാൻ(14)എന്നിവരാണ് മരിച്ചത്.

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ ഇരുവരും ഇന്ന് വൈകിട്ട് അഞ്ചിനാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ടവരെ നാട്ടുകാർ ചേർന്ന് കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.