മലപ്പുറം: കാരാത്തോട് പുഴക്കടവിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പിൽ റിയാസിന്റെ മകൻ നാസിം (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം.

മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനുവന്ന വിദ്യാർത്ഥി കുടുംബത്തോടൊപ്പം കുളിക്കാൻ കടലുണ്ടി പുഴയിൽ ഇറങ്ങിയതായിരുന്നു. നാസിമിന്റെ മാതൃസഹോദരിയുടെ മകൻ മുഹമ്മദ് ജാസിമും (17) ഒഴുക്കിൽപെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു.