- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കാട് പുല്ലൂപ്പിപുഴയിൽ ഒഴുക്കിൽ പെട്ട സനൂഫിന്റെ മൃതദേഹം കണ്ടെത്തി; വ്യാഴാഴ്ച സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് അപകടത്തിൽ പെട്ടത് പുഴയിൽ നീന്തുന്നതിനിടെ
കണ്ണൂർ:കക്കാടിന് സമീപത്തെ പുല്ലൂപ്പി പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുല്ലൂപ്പി പാലത്തിനു താഴെ കുളിക്കാനിറങ്ങിയപ്പോൾ അത്തായക്കുന്ന് സ്വദേശി പൂക്കോത്ത് വീട്ടിൽ സനൂഫിനെയാ(26)ണ് ഒഴുക്കിൽ പ്പെട്ടുകാണാതായത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് സുഹൃത്തുക്കൾക്കൊപ്പം പുല്ലൂപ്പിയിലെത്തിയതായിരുന്നു സനൂഫ്. പിന്നീട് പുഴയിൽ നീന്തുന്നതിനിടെ സനൂഫിനെ കാണാതാവുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലിസും വ്യാഴാഴ്ച വൈകുന്നേരം മുതൽ തെരച്ചിൽ നടത്തിയെങ്കിലും വെള്ളിയാഴ്്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് കണ്ടെത്തിയത്. നിരവധി പേരുടെ അപകടമരണത്തിനിടയാക്കിയ പ്രദേശമാണ് പുല്ലൂപ്പിക്കടവ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതിനു സമീപം തോണിമറിഞ്ഞു മൂന്ന് യുവാക്കൾ മരിച്ചിരുന്നു. ഈ ദുരന്തത്തിനു ശേഷം പുഴയിൽ ആളുകൾ കുളിക്കാനിറങ്ങുന്നതും തോണിയിൽ സഞ്ചരിക്കുന്നതും കുറഞ്ഞിരുന്നു.
എന്നാൽ ഓണക്കാലത്ത് എല്ലാംമറന്ന് ആളുകൾ പുഴയിൽ ഇറങ്ങുന്നത് വർധിച്ചുവരികയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പമാണ് സനൂഫ് പുല്ലുപ്പിയിൽ എത്തിയത്. സനൂഫ് മാത്രമാണ് പുഴയിലേക്കിറങ്ങിയിരുന്നത്. കുളിക്കുന്നതിനിടയിൽ പാലത്തിന് അടുത്ത് നിന്ന് ചൂണ്ടയിടുന്നവർ ശക്തമായ അടിയൊഴുക്ക് ഉണ്ടാകുന്ന സ്ഥലമാണെന്ന് അപായസൂചന നൽകിയിരുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് സനൂഫ് വെള്ളത്തിൽ മുങ്ങിപോയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കട്ടാണ് സമീപത്ത് ഉണ്ടായിരുന്നവർ എത്തി മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെയും പൊലീസിനെയും നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും കണ്ണൂർ ടൗൺ, മയ്യിൽ പൊലീസും സ്ഥലത്തെത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വെള്ളിയാഴ്‌ച്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മയ്യിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റു മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി. അത്തായക്കുന്ന് കല്ലുകെട്ടുചിറയ്ക്കു സമീപം പവുക്കോത്ത് സലീമിന്റെയും ഫാത്തിമയുടെയും മകനാണ് സനൂഫ്. സഹോദരങ്ങൾ: റുക്സാന, സലീന.