പേരാമ്പ്ര: പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ മറിഞ്ഞ് സമീപത്തെ ലൈനിലേക്ക് വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പേരാമ്പ്ര ചാലിക്കരയിലാണ് ദാരുണമായ സംഭവം നടന്നത്.

ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ മുനീബിന് ഷോക്കേൽക്കുകയായിരുന്നു. ബോർഡ് മറിഞ്ഞ് വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. ഉടനെ പേരാമ്പ്രയിൽ നിന്ന് കെ.എസ്ഇ.ബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുനീബിന്റെ കൂടെ സഹായിയായ നിന്ന ചാരുംപറമ്പിൽ ഷമീമിന് അപകടത്തിൽ സാരമായി പരിക്കേറ്റു. ടഗടആഢ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ ട്രഷററുമായിരുന്നു. പിതാവ് ചെറുക്കുന്നത്ത് മൂസ, മാതാവ് സറീന, സഹോദരി മുഹ്സിന ജംഷീദ്.