കടുത്തുരുത്തി: കൂട്ടുകാർ കുളിക്കുന്നത് നോക്കി നടക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണ വിദ്യാർത്ഥി മരിച്ചു. മാൻവെട്ടം കപിക്കാട് കണ്ണാരത്തിൽ ജോണിയുടെ മകൻ ആൽഫ്രഡ് ജോണി (15) ആണ് മരിച്ചത്.

ഇന്ന് വൈകൂന്നേരം 5.45 ഓടെയാണ് സംഭവം. കല്ലറ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മാഞ്ഞൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ പകൽവീടിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ വീണാണ് അപകടം.

ആൽഫ്രഡ് കുളത്തിൽ വീഴുന്നത് കണ്ട കൂട്ടുകാരൻ വൈഷ്ണവിന്റെ നേതൃത്വത്തിൽ ഉടൻതന്നെ രക്ഷപെടുത്തി കുളത്തിന് കരയ്ക്കെത്തിച്ചു. ഈ സമയം ഇതുവഴിയെത്തിയ കാർ ഡ്രൈവറുടെ സഹായത്തോടെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.