- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി മണികണ്ഠവിലാസത്തിൽ കൃഷ്ണൻ നായരാണ് (80) മരിച്ചത്. പനയമുട്ടത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
ക്ഷീരകർഷകനായിരുന്ന കൃഷ്ണൻ നായർ പാലുമായി സൊസൈറ്റിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. പനയമുട്ടം ജങ്ഷനിൽ നിന്ന് കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ വാതിലിൽ കൂടി അകത്തേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്ന് കാൽവഴുതി കൃഷ്ണൻ നായർ റോഡിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.
ചേപ്പിലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. അപകടത്തിനുതൊട്ടുപിന്നാലെ ബസിന്റെ ഡ്രൈവർ ഇറങ്ങിയോടി. പൊലീസും നാട്ടുകാരും ചേർന്ന് കൃഷ്ണൻ നായരുടെ ശരീരം ബസിനടിയിൽ നിന്ന് പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




