- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴഞ്ചേരിയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; പരുക്കേറ്റ് ചികിൽസയിലിരുന്ന യാത്രക്കാരൻ മരിച്ചു
കോഴഞ്ചേരി: ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്ന ഓട്ടോ യാത്രക്കാരൻ മരിച്ചു. മല്ലപ്പുഴശേരി പുന്നക്കാട് കർത്തവ്യം കന്നടിയിൽ രസ്മിൻ 29) ആണ് മരിച്ചത്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ പുന്നക്കാട് പേരാത്രയിൽ രതീഷ് (28) കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
പത്തനംതിട്ട-തിരുവല്ല സംസ്ഥാന പാതയിൽ തെക്കേമലക്കും കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിനും മധ്യേ തിങ്കളാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് അപകടം.ആലപ്പുഴയിൽ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന ബസിലേക്ക് തെക്കേമല ഭാഗത്തു നിന്നും വന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമിത വേഗത്തിൽ എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story