- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തച്ഛനൊപ്പം പാൽ കൊടുക്കാൻ പോകുമ്പോൾ റോഡരികിലെ മതിലിടിഞ്ഞുവീണു; പാലക്കാട് മുതലമടയിൽ ഒന്നരവയസുകാരന് ദാരുണാന്ത്യം
പാലക്കാട്: മുതലമടയിൽ മതിലിടിഞ്ഞുവീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ, ഗീതു ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. റോഡരികിലെ മതിലിടിഞ്ഞോണ് മരണം.
മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോകുന്ന സമയത്താണ് അപകടം. അയൽവാസിയായ എം. കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




