- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ലൈന്മാൻ 11 കെ.വി. ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു; സംഭവം റാന്നി പെരുനാട്ടിൽ
റാന്നി: രാത്രിയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈന്മാൻ ഷോക്കേറ്റ് മരിച്ചു.
പെരുനാട് സെക്ഷനിലെലൈന്മാൻ ആങ്ങമൂഴി പടിഞ്ഞാറ്റിൻകര രാജന്റെ സി.ആർ. അജികുമാർ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ നാറാണംമൂഴി പഞ്ചായത്തിലെ തോണിക്കടവ് വന്നിരിപ്പന്മൂഴി ട്രാൻസ്ഫോർമർ പരിധിയിലെ വൈദ്യൂതി തകരാർ പരിഹരിക്കുന്നതിനിടയിലാണ് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ജീവിനക്കാർ ചേർന്ന് പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അജികുമാർ മരിച്ചു.
കനത്ത മഴയിലുംവൈദ്യൂതി തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നിതിനിടയിലാണ് ഷോക്കേറ്റത്. പെരുനാട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ്എൻജിനിയറും ഇലക്ട്രിക്ക് ഇൻസ്പെക്ടറും സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സേഫ്റ്റി വിങ്ങിന്റെ പരിശോധനയും തെളിവെടുപ്പും ഉണ്ടാവും.
ബുധനാഴ്ച വൈകിട്ട് മൂന്നോടെ പെരുനാട്‌കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലും അഞ്ചിന് കക്കാട് സെക്ഷൻ ഓഫീസിലും തുടർന്ന് ആങ്ങമൂഴി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിലുംഅജികുമാറിന്റെ മൃതദേഹം പൊതു ദർശനത്തിനു വച്ചു. സംസ്‌കാരം വ്യാഴം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. അമ്മ: ലീലാമ്മ. ഭാര്യ: ശ്രീജ, മക്കൾ ശ്രീഹരി, ശ്രീദേവ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്