- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടവിയിൽ കുട്ടവഞ്ചി സവാരിക്കിടെ കുഴഞ്ഞു വീണ തുഴച്ചിൽക്കാരൻ മരിച്ചു
കോന്നി: വിനോദ സഞ്ചാര കേന്ദ്രമായ മണ്ണീറ അടവിയിൽ കുട്ടവഞ്ചി സവാരിക്കിടെ കുഴഞ്ഞു വീണ തുഴച്ചിൽക്കാരൻ മരിച്ചു. എലിമുള്ളും പ്ലാക്കൽ കിഴക്കേതിൽ വീട്ടിൽ കെ.ഡി. സണ്ണി(43) ആണ് മരിച്ചത്. കുട്ടവഞ്ചി തുഴയുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു.
വഞ്ചിയിൽ കുഴഞ്ഞു വീണ സണ്ണിയെ സഹപ്രവർത്തകർ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവിവാഹിതനാണ്. അച്ഛൻ: പരേതനായ ഡാനിയേൽ. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: സാം കുട്ടി, ഷൈനി, സാലി. സംസ്‌കാരം പിന്നീട്.
Next Story