- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴുത്തള്ളിയിൽ ഐടിഐ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു; അപകടം ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങവേ
കണ്ണൂർ: കിഴുത്തള്ളി ഓവുപാലത്തിന് സമീപം ഐടിഐ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. തോട്ടട ഐടിഐയിലെ വയർമാൻ ട്രേഡ് വിദ്യാർത്ഥിനി ഉരുവച്ചാൽ ഗണപതി വിലാസം എൽപി സ്‌കൂളിന് സമീപത്തെ നസ്‌നി(20) ആണ് മരിച്ചത്. ബുധനാഴ്‌ച്ച വൈകിട്ട് 5.30 നാണ് സംഭവം.
ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന നസ്‌നിയെ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവാസ് - നസ്‌റി ദമ്പതികളുടെ മകളാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story




