നെടുങ്കണ്ടം: കമ്പംമെട്ട് കുഴിക്കണ്ടത്തിനു സമീപം ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് കുഴിത്തൊളു-കുഴിക്കണ്ടം പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

പുലർച്ചെ ഏഴോടെയായിരുന്നു സംഭവം. കോതമംഗലത്ത് നിന്നു കരുണാപുരത്ത് വീടു നിർമ്മാണത്താനായി ടൈൽ കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കുത്തനെയുള്ള ഇറക്കത്തിൽ ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ ലോറി തിട്ടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. തുടർന്ന് റോഡിലേക്ക് മറിഞ്ഞു.

ഡ്രൈവർ അദ്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.