- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴിയെടുക്കുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് കല്ലിനടിയിൽ കുടുങ്ങി 2 പേർ മരിച്ചു; കാസർകോട് മാർക്കറ്റ് റോഡിലെ അപകടത്തിൽ മരിച്ചത് കർണാടക സ്വദേശികൾ
കാസർകോട്: പൈപ് ലൈനിന് കുഴിയെടുക്കുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് കല്ലിനടിയിൽ കുടുങ്ങി രണ്ട് തൊഴിലാളികൾ മരിച്ചു. കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക സ്വദേശികളായ ലക്ഷ്മപ്പ (43), ബി എം ബസയ്യ (40) എന്നിവരാണ് മരിച്ചത്.
ഒരാൾ കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരണം ലഭിക്കുകയായിരുന്നു. കാസർകോട് മാർകറ്റ് റോഡിൽ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
പൈപ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ഇതിന് സമീപമുണ്ടായിരുന്ന വലിയ മതിൽ തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഓടിക്കൂടിയ സമീപവാസികളും ചുമട്ടുതൊഴിലാളികളും പൊലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.
Next Story




