കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് മരിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. പ്രായമായ അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് പാളം മുറിച്ച് കടക്കന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം ഉപയോഗിക്കാതെ പാളം ക്രോസ് ചെയ്തതാണ് അപകടത്തിന് കാരണം