- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലിയാറിൽ രണ്ടുപേർ മുങ്ങി മരിച്ചു
കോഴിക്കോട്: മലപ്പുറം ചാലിയാർ പുഴയിൽ യുവാവും ബന്ധുവായ 15 കാരനും മുങ്ങിമരിച്ചു. കണ്ണാഞ്ചിരി ജൗഹർ(39), സഹോദര പുത്രൻ മുഹമ്മദ് നബ്ഹാൻ (15) എന്നിവരെയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വൈകിട്ട് ആറരയോടെ ജൗഹറും കുടുംബവും പുഴ കാണാൻ എത്തിയപ്പോഴായിരുന്നു ഇരുവരും അപകടത്തിൽപ്പെട്ടത്. പുഴയിൽ കക്ക വാരുന്നതിനിടയിലാണ് അപകടമുണ്ടായത്. മീഞ്ചന്തയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Next Story




